2010, ഡിസംബർ 23, വ്യാഴാഴ്‌ച

ഓര്‍മയിലേക്ക് ഒരു മീറ്റര്‍ഗേജ്

       കാലത്തിന്റെ പുസ്തക താളുകളിലേക്ക് പുകപടര്‍ത്തി ചുളം വിളിച്ച തീവണ്ടി ഒതുങ്ങുമ്പോള്‍ വിങ്ങുന്നത് കൊല്ലത്തിന്റെ ഹൃദയവും അതിലോഴുകി ചേര്‍ന്ന കുറേ ആത്മാക്കളും...
    കൊല്ലം ചെങ്കോട്ട തീവണ്ടി ചൂളം വിളിച്ച അവസാന യാത്രയില്‍ യാത്ര അയക്കാനും പങ്കുചെരാനുമായ്‌ എത്തിയ സമൂഹം മനുഷ്യനും തീവണ്ടിയുമായുള്ള ആത്മബന്ധത്തിന്റെ കാണാക്കാഴ്ചയാകുന്നു..
        കാലങ്ങളോളം സഹ്യന്റെ മാറിലൂടെ ഓടിയ ഈ ചെറിയ തീവണ്ടി അപ്രത്യക്ഷമായിരിക്കുന്നു. ഇനി വരുന്നത് വല്യേട്ടന്‍ വണ്ടികളുടെ കാലമാണ്. ആധുനിക സൌകര്യങ്ങളുമായി അവ വരുമ്പോള്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഗൃഹാതുരത്വത്തിന്റെ ചെറിയ നൊമ്പരം നല്‍കി ഈ മീറ്റര്‍ഗേജ് ഓരോ യാത്രികന്റെയും മനസ്സില്‍ തന്റെ യാത്ര തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.   

           1901-ല്‍ ആണ് ബ്രിട്ടീഷുകാര്‍ ഈ മീറ്റര്‍ഗേജ് പാത നിര്‍മിച്ചത്. 5 തുരംഗങ്ങളും 13  കന്നരപ്പാലങ്ങളും നിറഞ്ഞ ഈ പാത തിരുവിതംകുറിലെ ആദ്യത്തേതാണ്.      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ